Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.പി.എം. റിയാസിന്...

കെ.പി.എം. റിയാസിന് ഒളിമ്പിക്സ് അസോ. മാധ്യമ പുരസ്​കാരം

text_fields
bookmark_border
മലപ്പുറം: പ്രഥമ മലപ്പുറം ജില്ല ഒളിമ്പിക്സ് റിപ്പോർട്ടിങ്ങിന് ജില്ല ഒളിമ്പിക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് 'മാധ്യമം' മലപ്പുറം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ കെ.പി.എം. റിയാസ് അർഹനായി. 2022 ജനുവരി 19ന് 'മികവൊളിമ്പിക്സ്​' തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന്​ തിരഞ്ഞെടുത്തത്. മറ്റ്​ പുരസ്കാരങ്ങൾ: മികച്ച കവറേജ് -മാതൃഭൂമി ദിനപത്രം, മികച്ച ഫോട്ടോഗ്രാഫര്‍: പി.പി. അഫ്താബ് (സുപ്രഭാതം). ഫോട്ടോഗ്രഫിക്ക് ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍: ടി. പ്രദീപ് കുമാര്‍ (മലയാള മനോരമ), കെ. ഷമീര്‍ (ദേശാഭിമാനി). മികച്ച റിപ്പോര്‍ട്ടിങ്: ശ്യാംപ്രസാദ് (മാതൃഭൂമി). മേയിൽ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്‍റ്​ യു. തിലകനും സെക്രട്ടറി പി. ഹൃഷികേശ് കുമാറും അറിയിച്ചു. m3 aslm1 kpm riyas കെ.പി.എം. റിയാസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story