Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:28 AM IST Updated On
date_range 9 March 2022 5:28 AM ISTകർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തൃപ്രങ്ങോട്: സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തുന്ന കർഷക അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ തെങ്ങ്, കവുങ്ങ്, റബർ അല്ലാത്ത ഒരേക്കർ മുതൽ കൃഷി നടത്തുന്ന കർഷകർക്ക് അപേക്ഷകൾ നൽകാം. കർഷകരെ നാമനിർദേശവും ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കർഷകന് 10,000 രൂപയുടെ കർഷകോത്തമ അവാർഡ് ലഭിക്കും. തൃപ്രങ്ങോട് പഞ്ചായത്തിൽ ഒരേക്കർ മുതൽ തരിശുനില/നെൽകൃഷി നടത്തുന്ന കർഷകർക്കും നെല്ല് അല്ലാത്ത മറ്റ് കൃഷി ചെയ്യുന്ന കർഷകർക്കും 5000 രൂപ വീതമുള്ള കർഷക ശ്രേഷ്ഠ അവാർഡുകൾക്കും അപേക്ഷിക്കാം. മേൽവിലാസം, ഫോൺ നമ്പർ, ഭൂവിസ്തൃതി, ഇനം, ലാഭനഷ്ടവിവരം, മറ്റു പ്രത്യേകതകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ മാർച്ച് 15നുള്ളിൽ തൃപ്രങ്ങോട് സർവിസ് സഹകരണ ബാങ്ക്, ആലത്തിയൂർ (പി.ഒ), തിരൂർ-676102 മേൽവിലാസത്തിലോ trdscb1890@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9846953555
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story