Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരിയിൽ ജനറൽ...

മഞ്ചേരിയിൽ ജനറൽ ആശുപത്രി പുനഃസ്ഥാപിക്കണം -സംരക്ഷണ സമിതി

text_fields
bookmark_border
മഞ്ചേരി: മഞ്ചേരിയിൽ ജനറൽ ആശുപത്രി പുനഃസ്ഥാപിക്കമെന്ന് ജനറൽ ആശുപത്രി-മെഡിക്കൽ കോളജ് സംരക്ഷണ സമിതി രൂപവത്​കരണ യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജുണ്ടെങ്കിലും ജില്ലയിലെ തന്നെ മറ്റു പ്രദേശക്കാർക്കും സ്പെഷാലിറ്റി ചികിത്സക്കും രോഗപ്രതിരോധ മാർഗങ്ങൾ തേടുന്നതിനും ജനറൽ ആശുപത്രി ഇല്ലാത്തത് പ്രയാസമുണ്ടാക്കുകയാണെന്ന്​ യോഗം ചൂണ്ടിക്കാട്ടി. കൺവീനർ ഷൈൻ സത്യൻ വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക സംഘടന പ്രതിനിധികൾ സംസാരിച്ചു. സ്വയം പ്രതിരോധ പരിശീലന ക്ലാസ് മഞ്ചേരി: വനിത ദിനത്തോടനുബന്ധിച്ച്​ മലപ്പുറം ജെ.സി.ഐ ഇരുമ്പുഴി ഗോവിന്ദ മെമ്മോറിയൽ എ.എൽ.പി സ്കൂളിൽ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ടി. രജനി കുമാരി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മലപ്പുറം പ്രസിഡന്‍റ്​ കെ.വി. ഗോപകുമാർ, ലേഡീസ് ചെയർപേഴ്സൻ പി. മുഹ്സിന, പ്രോഗ്രാം വൈസ് പ്രസിഡന്‍റ്​ എം.പി. ജിംഷ, മാഗസിൻ എഡിറ്റർ സജ്ന മഞ്ചേരി എന്നിവർ സംസാരിച്ചു. സെൻസേയി വിനോദ്, അനിൽ മഞ്ചേരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story