Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:43 AM IST Updated On
date_range 8 March 2022 5:43 AM ISTവിദ്യാര്‍ഥികൾക്ക് 'വായന ചങ്ങാത്തം' പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി
text_fieldsbookmark_border
കൊണ്ടോട്ടി: പുസ്തകങ്ങളില്‍ നിന്നകലുന്ന കുട്ടികളെ വായനയുടെയും ഭാവനയുടെയും ലോകത്ത് തിരിച്ചെത്തിക്കാന്‍ 'വായന ചങ്ങാത്തം' പദ്ധതിയുമായി കൊണ്ടോട്ടി ബി.ആര്‍.സി. സമഗ്ര ശിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കുട്ടികളെ വായന ശീലത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ വായനയിലേക്ക് കുട്ടികളെ എത്തിച്ച് ഓരോ കുട്ടിയുടെയും ഭാവനകള്‍ മനസ്സിലാക്കി വികസിപ്പിക്കാനുള്ള സാഹചര്യം ഉറപ്പാക്കും. പദ്ധതിയുടെ ആദ്യ ഘട്ടമായി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ലാസ് മുറിയില്‍ മാതൃക ക്ലാസ്, രക്ഷാകർതൃ യോഗം, അധ്യാപക ശാക്തീകരണം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. തുറക്കല്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടി സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദീഖ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഫൈസല്‍, പ്രഥമാധ്യാപകന്‍ അബ്ദുല്‍ കരീം, ഉന്മേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. me kdy 2 vayana changatham: കൊണ്ടോട്ടി ബി.ആര്‍.സി ആരംഭിച്ച 'വായന ചങ്ങാത്തം' പദ്ധതി സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ദീഖ് താമരശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story