Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:43 AM IST Updated On
date_range 8 March 2022 5:43 AM ISTഎക്സലൻസി ടെസ്റ്റ് സമാപിച്ചു
text_fieldsbookmark_border
മഞ്ചേരി: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി വിസ്ഡം എജുക്കേഷനൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 'എക്സലൻസി ടെസ്റ്റ് -2022' പേരിൽ മോഡൽ പരീക്ഷയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വെള്ളില മർകസുൽ ഹിദായ കാമ്പസിൽ നടന്ന മഞ്ചേരി വെസ്റ്റ് ഡിവിഷൻതല ഉദ്ഘാടന സംഗമം കെ.എസ്.ഇ.ബി അസി. എൻജിനീയർ മുഹമ്മദ് കോയ വെള്ളില ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ പ്രസിഡന്‍റ് മുഷ്താഖ് സഖാഫി അധ്യക്ഷത വഹിച്ചു. ശക്കീർ സഖാഫി കോട്ടുമല മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഡിവിഷൻ പരിധിയിലെ ഒമ്പത് സെന്‍ററുകളിൽനിന്ന് ആയിരത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സൈഫുദ്ദീൻ പൂക്കൊളത്തൂർ സ്വാഗതവും ഇർഷാദ് സഅദി നന്ദിയും പറഞ്ഞു. പരീക്ഷ ഫലം മാർച്ച് 15ന് http://www.wefionline.in സൈറ്റിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story