Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:43 AM IST Updated On
date_range 8 March 2022 5:43 AM ISTട്രോമകെയർ നീന്തൽ പരിശീലനം: അഞ്ചാം ബാച്ച് ആരംഭിച്ചു
text_fieldsbookmark_border
ട്രോമാകെയർ നീന്തൽ പരിശീലനം: അഞ്ചാം ബാച്ച് ആരംഭിച്ചു പാണ്ടിക്കാട്: ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് സൗജന്യ നീന്തൽ പരിശീലനത്തിന്‍റെ അഞ്ചാം ബാച്ചിന് തുടക്കമായി. ജലാശയ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ പങ്കാളിത്തത്തോടെ കടലുണ്ടിപ്പുഴയിലെ ഒറവംപുറം പാലത്തിന് സമീപമാണ് പരിശീലനം. കുട്ടികൾക്കായാണ് ആദ്യഘട്ടത്തിൽ പരിശീലനം നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ മുതിർന്നവരും ഇതിന്‍റെ ഭാഗമാകുന്നുണ്ട്. അഞ്ചാം ബാച്ചിന്‍റെ ആദ്യഘട്ട പരിശീലനത്തിൽ അറുപതോളം പേരാണ് പങ്കെടുക്കുന്നത്. പാണ്ടിക്കാട് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ പ്രസിഡന്‍റ് സി.കെ.ആർ. ഇണ്ണിപ്പ ഉദ്ഘാടനം ചെയ്തു. ട്രോമാകെയർ ടീം ലീഡർ കെ. മുജീബ്, ആലിക്കുട്ടി തമ്പാനങ്ങാടി, ഫസലുറഹ്മാൻ, റിസ്വാൻ തൊടികപ്പുലം, കെ. ഷാഹുൽ ഹമീദ്, സക്കീർ കാരായ, ജിഷ്ണു തൊടികപ്പുലം, ഷബീർ ഒറവംപുറം, ആഷിഫ് പൂളമണ്ണ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. പടം me pnkd 1 swimming ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂനിറ്റ് നടത്തുന്ന നീന്തൽ പരിശീലനത്തിന്‍റെ അഞ്ചാം ബാച്ച് സി.കെ.ആർ. ഇണ്ണിപ്പ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
