Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാത്തിരിപ്പിനൊടുവില്‍...

കാത്തിരിപ്പിനൊടുവില്‍ റോഡ് പുനരുദ്ധാരണത്തിന്​ തുടക്കം

text_fields
bookmark_border
കൊണ്ടോട്ടി: നിരവധി കുടുംബങ്ങളുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരമായി ചിറയില്‍-ആലക്കാപറമ്പ്-മുക്കൂട് റോഡിന്റെ പുനരുദ്ധാരണം ആരംഭിച്ചു. മുഖ്യമന്ത്രി തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി. വര്‍ഷങ്ങളായി തകർന്നുകിടക്കുന്ന പാതയില്‍ ചീക്കോട് കുടിവെള്ള പദ്ധതി പൈപ്പ്‌ലൈനിന്​ ചാല്​ കീറിയതോടെ യാത്ര കൂടുതൽ ദുഷ്‌കരമായി. നഗരസഭ അധീനതയിലുള്ള പാതയുടെ പുനരുദ്ധാരണത്തിനായി നിരന്തരം ഇടപെട്ടാണ് ഫണ്ട്​ ലഭിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. പ്രവൃത്തി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി. സല്‍മാന്‍ നിര്‍വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story