Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTകലാഭവൻ മണി, കെ.വി. മുജീബ് അനുസ്മരണം
text_fieldsbookmark_border
പൂക്കോട്ടുംപാടം: പുരോഗമന കലാ സാഹിത്യ സംഘം നിലമ്പൂർ ഏരിയ കമ്മിറ്റി പൂക്കോട്ടുംപാടത്ത് കലാഭവൻ മണിയെയും കെ.വി. മുജീബിനെയും അനുസ്മരിച്ചു. പാറക്കപ്പാടത്ത് നടന്ന അനുസ്മരണ സമ്മേളനം ഇ.കെ. അയമു സ്മാരക ട്രസ്റ്റ് ചെയർമാൻ ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. നാടൻപാട്ട് കലാകാരൻ ജയേഷ് കാളികാവ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. മുജീബിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു. പു.ക.സ നിലമ്പൂർ ഏരിയ പ്രസിഡന്റ് പി.കെ. ശ്രീകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റഫീഖ് പറമ്പൻ, കെ.വി. ദിവാകരൻ, അയൂബ് നിലമ്പൂർ, മുഹമ്മദ് കോയ കടവത്ത്, രാജേഷ് അമരമ്പലം, അമ്പിളി, ഉണ്ണികൃഷ്ണൻ, സി.പി. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജയേഷ് കാളികാവും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി. ഫോട്ടോppm2 ഇ.കെ. അയമു സ്മാരക ട്രസ്റ്റ് ചെയർമാൻ ഇ. പത്മാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
