Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2022 5:42 AM IST Updated On
date_range 8 March 2022 5:42 AM ISTഖുർആൻ സമ്മേളനം
text_fieldsbookmark_border
നിലമ്പൂർ: വിശുദ്ധ ഖുർആൻ കാലത്തെ അതിജയിച്ച ദൈവിക ഗ്രന്ഥമാണെന്നും മനുഷ്യ നിർമിത പ്രത്യയശാസ്ത്രങ്ങൾക്ക് ഖുർആനിന്‍റെ വെളിച്ചം ഊതിക്കെടുത്താനാവില്ലെന്നും ഐ.എസ്.എം നിലമ്പൂർ മണ്ഡലം അഭിപ്രായപ്പെട്ടു. കെ.എൻ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്‍റ് ഡോ. യു.പി. യഹ്‌യ ഖാൻ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ കല്ലട കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. റിഹാസ് പൂലാമന്തോൾ മുഖ്യപ്രഭാഷണം നടത്തി. പി.എം. ഉസ്മാൻ അലി, പി. മുസ്തഫ മൗലവി, അലി ആലുക്കൽ, ഫസലുറഹ്മാൻ, ഫിറോസ് അകമ്പാടം, ഡോ. റിഷാദ്, എ. യൂസഫലി, പി.എം. ജംഷീർ, അബ്ദുൽ റഷീദ് വാഴയിൽ, പി. കുഞ്ഞോയി, ആയിഷ ടീച്ചർ, വി.പി. ഫസ്ന, കെ.എ. ജലീൽ, ഹസൈൻ ഹാരിസ്, നജ ഷബാന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story