Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപദവികളുടെ നെറുകയിൽ

പദവികളുടെ നെറുകയിൽ

text_fields
bookmark_border
മലപ്പുറം: ഒരു പുരുഷായുസ്സിൽ സാധ്യമാവാത്തത്രയും പദവികൾ അലങ്കരിച്ചാണ്​ ഹൈദരലി തങ്ങൾ വിടവാങ്ങിയത്​​. മലപ്പുറം, വയനാട്​ ജില്ല ഖാദിയായും നീലഗിരി, കോഴിക്കോട്​, പാലക്കാട്​, കണ്ണൂർ ഉൾപ്പെടെ ആയിരത്തോളം മഹല്ലുകളുടെ നേതൃസ്ഥാനത്തും​ തങ്ങളുണ്ടായിരുന്നു. സംസ്ഥാനത്ത്​ ഇത്രയധികം മഹല്ലുകളുടെ അമരത്ത്​ ഇരുന്ന മറ്റൊരാളു​ണ്ടാവില്ല. പദവികളിൽ പ്രധാനപ്പെട്ടത്​ ഇവയാണ്​: മുസ്​ലിം ലീഗ്​ സംസ്ഥാന അധ്യക്ഷൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ്​ പ്രസിഡന്‍റ്​, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റ്​, ചന്ദ്രിക ദിനപത്രം നടത്തിപ്പുകാരായ മുസ്​ലിം പ്രിന്‍റിങ്​ ആൻഡ്​​ പബ്ലിഷിങ്​ കമ്പനി മാനേജിങ്​ ഡയറക്ടർ, എം.ഇ.എ എൻജിനിയറിങ്​ കോളജ്​ പ്രസിഡന്‍റ്​, ജാമിഅ നൂരിയ അറബിക്​ കോളജ്​ പ്രസിഡന്‍റ്​, നന്തി ദാറുസ്സലാം അറബിക്​ കോളജ്​ പ്രസിഡന്‍റ്​, വളാഞ്ചേരി മർകസുൽ ഇസ്​ലാമിയ പ്രസിഡന്‍റ്​, കരുവാരകുണ്ട്​ ദാറുന്നജാത്ത്​ പ്രസിഡന്‍റ്​, വെങ്ങപ്പള്ളി ശംസുൽ ഉലമ ഇസ്​ലാമിക്​ അക്കാദമി പ്രസിഡന്‍റ്​, പാണക്കാട്​ മഹല്ല്​ കമ്മിറ്റി പ്രസിഡന്‍റ്​, കാവനൂർ മജ്​മഅ്​ പ്രസിഡന്‍റ്​, പൊന്നാനി മഊനത്തും ഇസ്​ലാം സഭ പ്രസിഡന്‍റ്​, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്‍റ്​, ദാറുൽ ഹുദ ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റി ചാൻസലർ, സുന്നി അഫ്​കാർ വാരിക മാനേജിങ്​ ഡയറക്​ടർ, സുന്നി മഹല്ല്​ ഫെ​ഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ്​ ട്രഷറർ, എടപ്പാൾ ദാറുൽ ഹിദായ പ്രസിഡന്‍റ്​, കാട്ടിലങ്ങാടി ഓർഫനേജ്​ പ്രസിഡന്‍റ്​, പൂക്കോട്ടൂർ ഖിലാഫത്ത്​ മെമ്മോറിയൽ പ്രസിഡന്‍റ്​, കാളമ്പാടി കോട്ടുമല ഉസ്താദ്​ സ്മാരക കോളജ്​ പ്രസിഡന്‍റ്​, കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ പ്രസിഡന്‍റ്​, വയനാട്​ മുസ്​ലിം ഓർഫനേജ്​ പ്രസിഡന്‍റ്​, വയനാട്​ മുസ്​ലിം ഓർഫനേജ്​ രക്ഷാധികാരി, കോഴിക്കോ​ട്​ ഉമറലി ശിഹാബ്​ തങ്ങൾ സ്മാരക സൗധം മുഖ്യ രക്ഷാധികാരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story