Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഠിന വേനലിലും മൂന്നാം...

കഠിന വേനലിലും മൂന്നാം വിള നെൽകൃഷിയുമായി മോഹനകൃഷ്ണൻ

text_fields
bookmark_border
കഠിന വേനലിലും മൂന്നാം വിള നെൽകൃഷിയുമായി മോഹനകൃഷ്ണൻ
cancel
വടക്കുംപുറം: ആത്മവിശ്വാസം കൈമുതലാക്കി രൂക്ഷമായ വേനലിലും മൂന്നാംവിള നെൽകൃഷിയിറക്കിയിരിക്കുകയാണ്​ കെ.കെ. മോഹനകൃഷ്ണൻ. എടയൂർ ഗ്രാമപഞ്ചായത്ത്​ 16ാം വാർഡിലെ കോലുവാക്കൽ പാടശേഖരത്തിലെ മൂന്നേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. ജലസേചന സൗകര്യമില്ലാത്തതിനാൽ നെൽകർഷകർ രണ്ട് വിളവുകളിൽ കൃഷി ഒതുക്കുമ്പോഴാണ് മോഹനകൃഷ്ണൻ മൂന്നാം വിളവുമായി രംഗത്തിറങ്ങിയത്. തോട്ടിൽനിന്ന്​ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കൃഷിയിടം പാകപ്പെടുത്തിയാണ് വിത്തെറിഞ്ഞത്. ജ്യോതി നെൽവിത്താണ് ഉപയോഗിച്ചത്. ഞാറ് പറിച്ചു നടുന്ന പ്രവർത്തനം ആരംഭിച്ചു. മറ്റു കൃഷിയിടങ്ങളിൽ ഇടവിളയായി പയർ, എള്ള് എന്നിവ കൃഷി ചെയ്യുന്നുണ്ട്. കാലവർഷം തുടങ്ങിയ ശേഷം അഞ്ചേക്കറിൽ ഒന്നാം വിളയും 15 ഏക്കറിൽ രണ്ടാം വിളയും ഇറക്കിയിരുന്നു. നേരത്തെ എടയൂർ ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കർഷകരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച സ്ഥാപനങ്ങളായ സുലഭ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ, നിള ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഫോട്ടോ : കെ.കെ. മോഹനകൃഷ്ണൻ കോലുവാക്കൽ പാടശേഖരത്തിൽ ഞാറ് നടുന്നു MP VNCY 5 Mohana Krishnan .jpg MP VNCY 2 K K Mohana Krishnan.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story