Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:39 AM IST Updated On
date_range 6 March 2022 5:39 AM ISTസോളിഡാരിറ്റി പാർപ്പിടം വില്ലാ പ്രൊജക്ട് സമർപ്പിച്ചു
text_fieldsbookmark_border
സോളിഡാരിറ്റി പാർപ്പിടം വില്ല പ്രോജക്ട് സമർപ്പിച്ചു മലപ്പുറം: സോളിഡാരിറ്റി ജില്ല കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച ഏഴ് വീടുകൾ ഉൾക്കൊള്ളുന്ന വള്ളുവമ്പ്രം പാർപ്പിടം വില്ല പ്രോജക്ട് ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. വള്ളുവമ്പ്രം പോത്തൻകോടൻ മമ്മദ് ഹാജി ദാനമായി നൽകിയ 30 സെന്‍റ് ഭൂമിയിലാണ് വീടുകൾ നിർമിച്ചത്. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലീം മമ്പാട് വീടുകളുടെ സമർപ്പണം നിർവഹിച്ചു. പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജില്ല പ്രസിഡന്‍റ് ഡോ. മുഹമ്മദ് നിഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് വള്ളുവമ്പ്രം ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ്, ബ്ലോക്ക് അംഗം സുബൈദ മുസ്‌ലിയാരകത്ത്, സി. അബ്ദുന്നാസർ, എം.ടി. അലി എന്നിവർ സംസാരിച്ചു. m3 aslm2 solidarity സോളിഡാരിറ്റി പാർപ്പിടം വില്ല പ്രോജക്ട് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സലീം മമ്പാട് സമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story