Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:34 AM IST Updated On
date_range 6 March 2022 5:34 AM ISTമദ്റസ കെട്ടിടോദ്ഘാടനം ഇന്ന്
text_fieldsbookmark_border
വളാഞ്ചേരി: വലിയകുന്ന് ഇസ്ലാഹിയ ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ കൊട്ടാരം ആലിൻചുവടിൽ നിർമിച്ച മദ്റസ കെട്ടിടോദ്ഘാടനവും ഖുർആൻ സെമിനാറും ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉപഹാര സമർപ്പണം നടത്തും. തുടർന്ന് ഖുർആൻ സെമിനാർ കെ.എൻ.എം ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകരായ ടി. അബ്ദുൽ ഖാദിർ, കെ.പി. അബ്ദുൽ കരീം, പി.കെ. അബ്ദുന്നാസർ, പി.വി. ബഷീർ, ഡോ. അബ്ദുൽ ഹിഷാം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story