Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ കെട്ടിടോൽഘാടനവും...

സ്കൂൾ കെട്ടിടോൽഘാടനവും തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനവും

text_fields
bookmark_border
സ്കൂൾ കെട്ടിടോൽഘാടനവും  തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനവും
cancel
സ്കൂൾ കെട്ടിടോദ്​ഘാടനവും തണ്ണീർക്കുടം പദ്ധതി ഉദ്ഘാടനവും കീഴുപറമ്പ്: കീഴുപറമ്പ് ഗവ. ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെയും എസ്.പി.സി നടപ്പാക്കുന്ന പറവകൾക്കൊരു തണ്ണീർക്കുടം പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ മൂത്തേടം നിർവഹിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആർ.എം.എസ്.എ യുടെ 24 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. മലപ്പുറത്തിന്‍റെ വിദ്യാഭ്യാസ നിലവാരം ലോക നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമാക്കുന്നത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ മൂത്തേടം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ അധ്യക്ഷത വഹിച്ചു. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. സഫിയ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ്​ എം.ഇ. ഫസൽ, വാർഡ് അംഗം എം.എം. മുഹമ്മദ്, സ്കൂൾ പ്രധാനാധ്യാപിക ഇൻചാർജ് എം.പി. ദീപ്തി, പി.ടി.എ വൈസ് പ്രസിഡന്‍റ്​ എ.വി. സുധീർ, ഫസൽ കരുവാടൻ, വി.എച്ച്.എസ്.സി പ്രധാനാധ്യാപിക ഡോ. ജയ, ഹെഡ്മിസ്ട്രസ്‌ എം. ശ്രീകല, എ.വി. സുധീർ, ഫസൽ കരുവാടൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. രശ്മി എന്നിവർ സംസാരിച്ചു. ഫോട്ടോ: കീഴുപറമ്പിൽ നിർമാണം പൂർത്തിയാക്കിയ സ്കൂൾ കെട്ടിടം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇസ്മായിൽ മൂത്തേടം ഉദ്​ഘാടനം ചെയ്യുന്നു ഫോട്ടോ നെയിം:ME ARKD SCHOOL NEWS
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story