Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:45 AM IST Updated On
date_range 5 March 2022 5:45 AM ISTകായിക ഉപകരണങ്ങള്‍ കൈമാറി
text_fieldsbookmark_border
കരുളായി: ഗ്രാമപഞ്ചായത്തിലെ രജിസ്‌ട്രേഡ് യൂത്ത് ക്ലബുകള്‍ക്കുള്ള . ഗ്രാമപഞ്ചായത്തിന്റെ 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പരിധിയിലെ 23 പ്രാദേശിക ക്ലബുകള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കിയത്. ഒരു ഫുട്‌ബാള്‍, രണ്ട് ക്രിക്കറ്റ് ബാള്‍, രണ്ട് ക്രിക്കറ്റ് ബാറ്റ്, മൂന്ന് സ്റ്റംപ്, ഒരു കീപ്പര്‍ ഗ്ലൗ, മൂന്ന് ഷട്ടില്‍ ബാറ്റ്, ഏഴ് കോര്‍ക്ക് എന്നിവയുടെ ഓരോ കിറ്റുകളാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുരേഷ് അധ്യക്ഷത വഹിച്ചു. ഇംപ്ലിമെന്റിങ് ഓഫിസര്‍ കെ.വി. ജയകുമാര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.കെ. റംലത്ത്, പഞ്ചായത്ത് അംഗം ഷറഫുദ്ദീന്‍ കൊളങ്ങര, എസ്.എം.സി ചെയര്‍മാന്‍ ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോppm2 കരുളായിയിലെ യൂത്ത് ക്ലബുകള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍ വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
