Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളംബര ജാഥയും...

വിളംബര ജാഥയും പ്രകടനവും

text_fields
bookmark_border
വിളംബര ജാഥയും പ്രകടനവും
cancel
കാളികാവ്: കേരള റബർ ടാപ്പേഴ്സ് യൂനിയൻ (കെ.ആർ.ടി.യു) കാളികാവ് പഞ്ചായത്ത് വിളംബര ജാഥയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടാപ്പിങ് തൊഴിലാളികളെ അവിദഗ്ധ തൊഴിലാളികളായി അംഗീകരിക്കുക, ക്ഷേമപദ്ധതികൾ നടപ്പാക്കുക, ടാപ്പിങ് നിർത്തുന്ന സമയങ്ങളിൽ സഹായധനം അനുവദിക്കുക, റബർ ടാപ്പിങ്ങിനെ പരമ്പരാഗത തൊഴിലായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. ബാൻഡ് വാദ്യങ്ങളോടെ തുടങ്ങിയ പ്രകടനം ചെങ്കോട്ടിൽ നിന്നാരംഭിച്ച് ജങ്ഷൻ ചുറ്റി കാളികാവ് ടൗണിൽ സമാപിച്ചു. കെ.ആർ.ടി.യു സംസ്ഥാന പ്രസിഡന്‍റ് സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് വി. സൈനുദ്ദീൻ അധ‍്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ഹനീഫ മുഖ്യപ്രഭാഷണം നടത്തി. കാളികാവ് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ഗോപി, പി. ചന്ദ്രൻ, എം. ഉസ്മാൻ, കെ. മുഹമ്മദ്, എം. സുനീർ തുടങ്ങിയവർ സംസാരിച്ചു. KRTU .jpg കാളികാവിൽ നടന്ന ടാപ്പിങ് തൊഴിലാളി യൂനിയൻ വിളംബര ജാഥ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story