Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:42 AM IST Updated On
date_range 5 March 2022 5:42 AM ISTആകാശപ്പാത നിർമാണം രാത്രിയിൽ നടത്തണം
text_fieldsbookmark_border
നഗരത്തിലെ ഗതാഗതക്കുരുക്ക്: ആകാശപ്പാത നിർമാണം രാത്രി നടത്തണം തൃശൂർ: നഗരത്തിലെ ഗതാഗത സ്തംഭനം കണക്കിലെടുത്ത് ആകാശപ്പാത നിർമാണ പ്രവൃത്തികൾ രാത്രി നടത്തണമെന്നാവശ്യപ്പെട്ട് മേയർക്ക് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കത്തുനൽകി. പകൽസമയത്തെ നിർമാണ പ്രവൃത്തി കാരണം നഗരത്തിലെ എല്ലാ റോഡുകളിലെയും വാഹനഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വൺവേ സമ്പ്രദായങ്ങളും ഇപ്പോഴത്തെ ക്രമീകരണവും മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. വാഹനഗതാഗതം സ്തംഭിക്കുന്നത് കാൽനടയാത്രികർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ജോൺ ഡാനിയൽ പറഞ്ഞു. -------------------------------------------------- അശാസ്ത്രീയ ഗതാഗത പരിഷ്കാരം പിൻവലിക്കണം - വ്യാപാരി വ്യവസായി സമിതി തൃശൂർ: ശക്തൻ നഗറിൽ ആകാശപ്പാലം പണിയുന്നതിന്‍റെ പേരിൽ നഗരത്തിൽ ഏർപ്പെടുത്തിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി. കോവിഡ് ലോക്ഡൗണുകൾക്ക് ശേഷം വ്യാപാര -വ്യവസായ മേഖല സജീവമാകുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആകാശപ്പാലത്തിന്‍റെ പേരിൽ ജനജീവിതം ദുരിതത്തിലാക്കുന്ന അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. തൃശൂർ നഗരത്തിലേക്കുള്ള പല റോഡുകളും അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കും. മാർക്കറ്റിലെ ആകാശപ്പാതയുടെ പ്രവർത്തനം രാത്രിയിലേക്ക് മാറ്റി പകൽ സമയങ്ങളിൽ ഗതാഗത തടസ്സം ഇല്ലാതാക്കണമെന്ന് സമിതി സംസ്ഥാന ജോ. സെക്രട്ടറി ബിന്നി ഇമ്മട്ടി, ഭാരവാഹികളായ ജോയ് പ്ലാശേരി, സേവ്യർ ചിറയത്ത് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story