Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:42 AM IST Updated On
date_range 5 March 2022 5:42 AM ISTമിഷൻ ഇന്ദ്രധനുസ് നാലാം ഘട്ടം ഏഴ് മുതൽ
text_fieldsbookmark_border
മലപ്പുറം: പ്രതിരോധ കുത്തിവെപ്പിലെ കുറവ് പരിഹരിക്കാനായി നടത്തുന്ന പ്രത്യേക ഇമ്യൂണൈസേഷൻ പരിപാടിയായ ഇന്‍റൻസിഫൈഡ് മിഷൻ ഇന്ദ്രധനുസ് നാലാംഘട്ടം ജില്ലയിൽ മാർച്ച് ഏഴിന് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുത്തിവെപ്പിൽ പിന്നാക്കം നിൽക്കുന്ന ജില്ലകളിലാണ് പ്രത്യേക പരിപാടി നടക്കുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് നാലാംഘട്ടം നടപ്പാക്കുന്നതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്ക് നടത്തിയ ശിൽപശാലയിൽ ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. എ. ഷിബുലാൽ വിശദീകരിച്ചു. മാർച്ച് ഏഴ്, ഏപ്രിൽ നാല്, മേയ് നാല് എന്നീ ദിവസങ്ങൾ മുതൽ ഏഴ് പ്രവൃത്തി ദിനങ്ങളിലാണ് പരിപാടി നടക്കുന്നത്. ജില്ലയിലെ ഓരോ ആരോഗ്യ കേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസ്സിൽ താഴെയുള്ള പ്രതിരോധ കുത്തിവെപ്പ് ഇതുവരെ എടുക്കാത്തതും ഏതെങ്കിലും കുത്തിവെപ്പ് മാത്രം എടുത്തതുമായ കുട്ടികളുടെ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്. 546 കുത്തിവെപ്പ് കേന്ദ്രങ്ങളാണ് തയാറാക്കിയത്. 354 ഗർഭിണികളെയും 10,496 കുട്ടികളെയുമാണ് മിഷൻ ഇന്ദ്രധനുസിന്‍റെ ഭാഗമായി ലക്ഷ്യമിടുന്നത്. ശിൽപശാല ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ വി. ബിജുമോൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story