Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:41 AM IST Updated On
date_range 5 March 2022 5:41 AM ISTസ്നേഹഭവനം താക്കോൽദാനവും ഉപഹാര സമർപ്പണവും ഇന്ന്
text_fieldsbookmark_border
പരപ്പനങ്ങാടി: തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ല ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ നിർമിച്ചുനൽകിയ സ്നേഹഭവനം താക്കോൽ ദാനവും ഉപഹാര സമർപ്പണവും ശനിയാഴ്ച മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. കെ.പി.എ. മജീദ് എം.എൽ.എ അധ‍്യക്ഷത വഹിക്കും. ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് അധ‍്യാപകർ സമാഹരിച്ച തുക ഉപയോഗിച്ച് വീട് നിർമിച്ചുനൽകിയത്. ചിറമംഗലം തിരിച്ചലങ്ങാടി കോട്ടപ്പറമ്പിൽ ഉമേഷിനാണ് സ്നേഹഭവനത്തിന്‍റെ താക്കോൽ കൈമാറുന്നത്. വാർത്തസമ്മേളനത്തിൽ എ.ഇ.ഒ പി.പി. മുഹമ്മദ്, എൽ.എ സെക്രട്ടറി ടി.കെ. ഷാജി, കെ. ജൈസൽ, കെ. അബ്ദുറഹ്മാൻ, സി.വി. അരവിന്ദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story