Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:40 AM IST Updated On
date_range 5 March 2022 5:40 AM ISTസി.പി.എം സംസ്ഥാന സമിതി: ജില്ലയിൽനിന്ന് ഏഴുപേർ
text_fieldsbookmark_border
സെക്രട്ടേറിയറ്റിൽ എം. സ്വരാജ് പുതുമുഖമായി വി.പി. സാനു മലപ്പുറം: സി.പി.എം സംസ്ഥാന സമിതിയിൽ ജില്ലയിൽനിന്ന് ഇത്തവണ ഏഴുപേർ. സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതുമുഖമായി ഇടം നേടി എം. സ്വരാജ് നേതൃസ്ഥാനത്തെ യുവപ്രാതിനിധ്യവും ഉറപ്പുവരുത്തി. എ. വിജയരാഘവൻ, വി.പി. സാനു, പി. നന്ദകുമാർ, പി. ശ്രീരാമകൃഷ്ണൻ, ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ തുടങ്ങിയവരാണ് സ്വരാജിനെ കൂടാതെ സംസ്ഥാന സമിതിയിൽ ഇടം നേടിയവർ. മുൻസമിതിയിലുണ്ടായിരുന്ന പി.പി. വാസുദേവനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. പുതിയ സമിതിയിൽ വി.പി. സാനുവാണ് ജില്ലയിൽ നിന്നുള്ള പുതുമുഖം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് സി.പി.എം സ്ഥാനാർഥിയായിരുന്നു. ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ സാനു എസ്.എഫ്.ഐ ദേശീയ, സംസ്ഥാന, ജില്ല അധ്യക്ഷ സ്ഥാനങ്ങൾ വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം വി.പി. സക്കറിയയുടെ മകനാണ്. സംസ്ഥാന സമിതിയിലേക്ക് അഞ്ചാം തവണയാണ് മുൻ സ്പീക്കർ കൂടിയായ പി. ശ്രീരാമകൃഷ്ണൻ തെരഞ്ഞെടുക്കപ്പെടുന്നത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യ പ്രസിഡന്‍റുമാണ്. രണ്ട് തവണ പൊന്നാനിയിൽനിന്ന് എം.എൽ.എ ആയിരുന്നു. നിലവിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനാണ്. ട്രേഡ് യൂനിയൻ നേതാവായ പി. നന്ദകുമാർ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന സമിതിയിലെത്തുന്നത്. സി.ഐ.ടി.യു ജില്ല സെക്രട്ടറിയായിരുന്ന നന്ദകുമാർ നിലവിൽ ദേശീയ സെക്രട്ടറിയും പൊന്നാനി എം.എൽ.എയുമാണ്. ജില്ല സെക്രട്ടറിയായ ഇ.എൻ. മോഹൻദാസ് തുടർച്ചയായി രണ്ടാംതവണയാണ് സംസ്ഥാന സമിതിയിലെത്തുന്നത്. 1970ൽ സി.പി.എം അംഗമായ മോഹൻദാസ് ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, 11 വര്‍ഷം മലപ്പുറം ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്.എഫ്.ഐ ജില്ല ജോയന്‍റ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐയുടെ പ്രഥമ ജില്ല പ്രസിഡന്‍റുമായി. പി.കെ. സൈനബ ഏഴാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജില്ലയിൽനിന്ന് കൂടുതൽ തവണ സംസ്ഥാന സമിതിയിലെത്തിയത് എ. വിജയരാഘവനാണ്. photo: m3 m swaraj (cpm), m3 a vijaya ragavan (cpm), m3 vp sanu (cpm), m3 pk zainaba (cpm), m3 p nandakumar (cpm), m3 p sreeramkrishnan (cpm), m3 en mohandas (cpm)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story