Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:38 AM IST Updated On
date_range 5 March 2022 5:38 AM IST'അക്യൂപങ്ചർ കൗൺസിൽ ഉടൻ രൂപവത്കരിക്കണം'
text_fieldsbookmark_border
തിരൂരങ്ങാടി: അക്യൂപങ്ചർ ചികിത്സ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് കേരളത്തിൽ അക്യൂപങ്ചർ കൗൺസിൽ ഉടൻ രൂപവത്കരിക്കണമെന്ന് ക്ലാസിക്കൽ അക്യൂപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (സി.എ.പി.എ) സമ്മേളനം ആവശ്യപ്പെട്ടു. വെന്നിയൂരിൽ നടന്ന സമ്മേളനം ജനറൽ സെക്രട്ടറി അഷ്‌റഫ് പൂവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും മുഹമ്മദ് റഫീഖ് വിതരണം ചെയ്തു. മാതൃശിശു സംരക്ഷണം എന്ന വിഷയത്തിൽ ഡോ. ആബിദ്, ഡോ. ഹുദാ എന്നിവർ പ്രഭാഷണം നടത്തി. നുഫൈൽ സ്വാഗതവും പി. ജുനൈദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story