Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 5:34 AM IST Updated On
date_range 5 March 2022 5:34 AM ISTഡബ്ല്യൂ.എഫ്.എഫ് മിസ്റ്റർ മലപ്പുറം ശരീര സൗന്ദര്യമത്സരം ഇന്ന്
text_fieldsbookmark_border
തിരൂർ: വാഗൺ ട്രാജഡി 100ാം വാർഷികത്തിന്റെയും തിരൂർ നഗരസഭ 50ാം വാർഷികത്തിന്റെയും ഭാഗമായി നെഹ്റു യുവകേന്ദ്ര മലപ്പുറവും ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന ഡബ്ല്യൂ.എഫ്.എഫ് മിസ്റ്റർ മലപ്പുറം ജില്ലതല ശരീര സൗന്ദര്യ മത്സരം ശനിയാഴ്ച തിരൂരിൽ നടക്കും. സൗന്ദര്യ മത്സരം ശനിയാഴ്ച വൈകീട്ട് നാലിന് തിരൂർ വാഗൺ ട്രാജഡി മുനിസിപ്പൽ ടൗൺഹാളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ മുനിസിപ്പൽ കൗൺസിലർ എ.കെ. സലാം, ഡബ്ല്യൂ.എഫ്.എഫ് ജില്ല ചെയർമാൻ അബ്ദുല്ലാഹിൽ മുഖ്സൂദ്, വൈസ് ചെയർമാൻ നൗഷാദ് പരന്നക്കാട്, മീഡിയ കോഓഡിനേറ്റർ പി.എസ്. സഹദേവൻ, ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ മുനീർ ചിറക്കൽ, ജില്ല പ്രസിഡന്റ് അനിൽ വാരിയത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story