Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലിന്യനീക്കം:...

മാലിന്യനീക്കം: ഏജൻസിക്ക് എതിരെ അന്വേഷിച്ച്​ റിപ്പോർട്ട് നൽകിയില്ല

text_fields
bookmark_border
ഒരുമാസം കൊണ്ട് റിപ്പോർട്ട് നൽകാൻ ആറംഗ സമിതിയെ വെച്ചത് ജനുവരി 25ന് പെരിന്തൽമണ്ണ: നഗരസഭയിൽ ഏറെക്കാലമായി മാലിന്യനീക്കവും സംസ്കരണവും കൈകാര്യം ചെയ്തുവരുന്ന ജീവനം സൊലൂഷൻസിനെതിരെ പൊതുജനങ്ങളിൽനിന്ന് പരാതികളുയർന്നതോടെ ഏജൻസിയെ നീക്കുന്നതിന് മുമ്പായുള്ള അന്വേഷണം നടന്നില്ല. ജനുവരി 25ന് ചേർന്ന നഗരസഭ യോഗമാണ് ആറുപേരെ ചുമതലപ്പെടുത്തിയത്. ജീവനം കുടുംബശ്രീ ഏജൻസിയെ ചുമതലയിൽനിന്ന് നീക്കാൻ നഗരസഭ കൗൺസിൽ മുമ്പാകെ ആരോഗ്യവിഭാഗം നിർദേശം വെച്ചിരുന്നു. അന്തിമതീരുമാനത്തിന് മുമ്പാണ് കൗൺസിലർമാരുടെ സമിതിയെ വെച്ചത്. മാലിന്യനീക്കത്തിൽ പരാതികൾ വർധിച്ചതോടെ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും അവ മുഖവിലക്കെടുക്കാതെയും പരാതികൾ പരിഹരിക്കാതെയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത് തുടർന്നതോടെയാണ് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ടവെച്ച് വിഷയം ചർച്ച ചെയ്തത്. ജനറൽ സൂപ്രണ്ട് കൺവീനറായി അഞ്ച്​ വാർഡ് അംഗങ്ങൾ ഉള്ള സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും നിർദേശിച്ചു. സമിതി ഒരുതവണ കൂടി ഇവരുടെ പ്രവർത്തനം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. വീടുകളിൽ നിന്നും കടകളിൽ നിന്നും ഹരിതകർമസേനയെ ഉപയോഗിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും കുന്നപ്പള്ളിയിലെ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് സംസ്കരിക്കലുമാണ് ജീവനം സൊലൂഷൻസിന്‍റെ ചുമതല. പ്രവർത്തനം കുറ്റമറ്റ രീതിയിലല്ലെന്ന് തുടരെ പരാതികളുയർന്നു. ഇക്കാര്യം പരിഹരിക്കാനും സർക്കാർ നിർദേശിച്ചത് പ്രകാരം മാലിന്യനീക്കം മുന്നോട്ട് കൊണ്ടുപോവാനും പലവട്ടം നേരിട്ട് നിർദേശങ്ങൾ നൽകി. 2021 ഏപ്രിൽ 29ന് വിശദകത്തും നൽകി. ഇവക്കൊന്നും മറുപടി നൽകാനോ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനോ ശ്രമങ്ങളുണ്ടായില്ല. അതേസമയം, നഗരസഭക്ക് മുമ്പിൽ ഉള്ള പരാതികൾക്ക്‌ അപ്പുറം പുതുതായി കൂടുതൽ പരാതികൾ സമിതിക്ക് ലഭിച്ചിട്ടില്ല. വിവരങ്ങൾ ശേഖരിച്ചെന്നും അവ ക്രോഡീകരിച്ചു ഉടൻ നഗരസഭക്ക്‌ റിപ്പോർട്ട് നൽകുമെന്നും സമിതി അംഗം പി. ആരിഫ് അറിയിച്ചു. ഫെബ്രുവരി 28ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ റിപ്പോർട്ട് ആരും തേടിയതുമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story