Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:46 AM IST Updated On
date_range 3 March 2022 5:46 AM ISTകർഷക സംഗമങ്ങൾ നാളെ മുതൽ
text_fieldsbookmark_border
മഞ്ചേരി: കാർഷിക രംഗത്തെ പരിപോഷിപ്പിക്കാൻ തയാറാക്കിയ 'ഞങ്ങളും കൃഷിയിടത്തിലേക്ക്' സംസ്ഥാന സർക്കാറിന്‍റെ പുത്തൻ കാർഷിക പദ്ധതികൾ വ്യാപകമാക്കാൻ ഏറനാട് അഗ്രികൾചറൽ ഇംപ്രൂവ്മൻെറ് കോഓപറേറ്റിവ് സൊസൈറ്റി നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പുൽപറ്റ, തൃക്കലങ്ങോട്, പാണ്ടിക്കാട്, ആനക്കയം, ഗ്രാമപഞ്ചായത്തുകളിലും മഞ്ചേരി നഗരസഭയിലും പഞ്ചായത്ത്, വില്ലേജ് അടിസ്ഥാനത്തിൽ മാർച്ചിൽ കർഷക സംഗമങ്ങൾ നടത്തുമെന്ന് സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യ സംഗമം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൃപ്പനച്ചിയിൽ നടക്കും. മാർച്ചിൽ തന്നെ മറ്റിടങ്ങളിലും കർഷകസംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിലിൽ എല്ലാ വാർഡുകളിലും വാർഡ് കർഷക സംഗമങ്ങളും നടത്തും. വാർഡ്തലത്തിൽ ഫാർമേഴ്സ് ക്ലബുകൾ രൂപവത്കരിക്കും. മുഴുവൻ കുടുംബങ്ങളെയും കൃഷി ചെയ്യിക്കുക എന്നതാണ് സംഘം ലക്ഷ്യമിടുന്നത്. വാർത്തസമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്‍റ് അസൈൻ കാരാട്ട്, വൈസ് പ്രസിഡൻറ് കെ. ഉബൈദ്, സലാം എളങ്കൂർ, യു. ഷാജഹാൻ, മനോജ് കരിക്കാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story