Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുരിയച്ചിറയിൽ വീണ്ടും...

കുരിയച്ചിറയിൽ വീണ്ടും മാലിന്യം തള്ളാൻ നീക്കം; നാട്ടുകാർ മാലിന്യവണ്ടി തടഞ്ഞിട്ടു

text_fields
bookmark_border
ഒല്ലൂർ: ഒരിടവേളക്ക്​ ശേഷം കുരിയച്ചിറയിൽ വീണ്ടും മാലിന്യം തള്ളാൻ നീക്കം. ജൈവമാലിന്യങ്ങളുമായെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. രാവിലെ 9.30ന്​ രൂക്ഷ മാലിന്യഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന്​ നാട്ടുകാരാണ്​ കുരിയച്ചിറയിലെ കോർപറേഷൻ അറവുശാല പരിസരത്ത്​ മാലിന്യം നിരത്തിയിട്ട നിലയിൽ കണ്ടെത്തിയത്​. ഇതുസംബന്ധിച്ച്​ കരാറുകാരനെ സമീപിച്ചപ്പോൾ നിലവിൽ ഉണ്ടായിരുന്ന മാലിന്യമല ഇടിച്ച്​ നിരത്തി മാലിന്യം ഉണക്കിവരികയാണ്​ എന്നാണ്​ അറിയിച്ചത്​. മാലിന്യം ഉണക്കിപൊടിച്ച്​ കയറ്റി അയക്കാനാണ്​ ഉദ്ദേശിക്കുന്നത്​ എന്ന്​ കരാറുകാരൻ പറഞ്ഞു. എന്നാൽ ഒരു കാരണവശാലും രൂക്ഷഗന്ധമുണ്ടാക്കുന്ന പ്രവൃത്തി തുടരാനാവില്ല എന്ന്​ നാട്ടുകാർ അറിയിച്ചു. ഉച്ചയോടെ വീണ്ടും മാലിന്യവാഹനങ്ങൾ എത്തിയത്​ നാട്ടുകാർക്ക്​ രോഷമുണ്ടാക്കി. വാഹനങ്ങൾ തടഞ്ഞിട്ടാണ്​ അവർ പ്രതിഷേധിച്ചത്​. കരാറുകാരനെ വിളിച്ചുവരുത്തി വ്യാഴാഴ്ചയോടെ മാലിന്യം നീക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story