Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാനോ ഫിലിം മത്സര...

നാനോ ഫിലിം മത്സര വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
തൃശൂർ: ദേശീയ വയോജന ആരോഗ്യ പരിപാലന പരിപാടിയുടെ ഭാഗമായി അന്തർ ദേശീയ വയോജന ദിനാചരണത്തോടനുബന്ധിച്ച് 'അപ്പൂപ്പനും അമ്മൂമ്മയും പിന്നെ ഞാനും' എന്ന ആശയത്തെ ആസ്പദമാക്കി ജില്ല ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാനോ ഫിലിം മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സിബി പോട്ടോർ സംവിധാനം ചെയ്ത 'ഒരു ചെറുപുഞ്ചിരി' ഒന്നാം സ്ഥാനവും സി.ജെ. മേജോ സംവിധാനം ചെയ്ത 'അന്തപ്പന്‍റെ ന്യൂജൻ വിശേഷങ്ങൾ' രണ്ടാം സ്ഥാനവും എം.വി. കൃഷ്ണപ്രസാദ് സംവിധാനംചെയ്ത 'ദി കണക്റ്റ്' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോക്ടർ കെ.എൻ. സതീഷ് വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോക്ടർ ടി.കെ. അനൂപ്, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോക്ടർ കെ.ടി. ജയന്തി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോക്ടർ യു.ആർ. രാഹുൽ, ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ടി.എ. ഹരിത ദേവി, ടെക്നിക്കൽ അസിസ്റ്റന്‍റ്​ ഗ്രേഡ് 01 പി.കെ. രാജു എന്നിവർ പ​ങ്കെടുത്തു. സമ്മാനാർഹമായ നാനോ ഫിലിമുകൾ ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം) ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story