Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുവമ്പാടിയിൽ...

തിരുവമ്പാടിയിൽ പ്രതിഷ്ഠദിനം നാളെ

text_fields
bookmark_border
തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാന്റെ പ്രതിഷ്ഠദിനം വെള്ളിയാഴ്ച ആഘോഷിക്കും. പുലർച്ച 4.30ന് നട തുറന്ന് നിർമാല്യ ദർശനത്തിന്​ ശേഷം അഞ്ചിന് വാകച്ചാർത്ത് നടക്കും. തുടർന്ന് കേളി, അഷ്ടപദി എന്നിവക്ക് ശേഷം 8.30ന് വിശേഷാൽ ഉഷപൂജ, ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം അരങ്ങേറും. തുടർന്ന് നവഗം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. ഉച്ചതിരിഞ്ഞ്​ 4.30ന് കാഴ്ചശീവേലിയും സന്ധ്യക്ക്‌ നിറമാല, ദീപക്കാഴ്ച, പഞ്ചവാദ്യം, നാദസ്വരം, ദീപാരാധന എന്നിവയും നടക്കും. ഏഴിന്​ കുട്ടനെല്ലൂർ നിസരി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ അരങ്ങേറും. രാത്രി അത്താഴശീവേലിക്ക് ശേഷം വിളക്കിന് എഴുന്നള്ളിക്കും. തുടർന്ന് വിളക്കാചാരം, തായമ്പക, ഇടക്ക​ പ്രദക്ഷിണം എന്നിവ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story