Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജപ്തി നടപടി...

ജപ്തി നടപടി ഒഴിവാക്കാന്‍ ജില്ലയില്‍ ബാങ്ക് അദാലത്ത്

text_fields
bookmark_border
മലപ്പുറം: ബാങ്ക് വായ്പ ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ജില്ല ഭരണകൂടം റവന്യൂ റിക്കവറി ബാങ്ക് അദാലത്ത് നടത്തുന്നു. മാര്‍ച്ച് എട്ട്, ഒമ്പത് തീയതികളിലായി ജില്ലയുടെ വിവിധ മേഖലകളിലായാണ് അദാലത്ത്. മാര്‍ച്ച് എട്ടിന് തിരൂര്‍ താലൂക്കിലുള്ളവര്‍ക്കായി താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ഒമ്പതിന് തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോണ്‍ഫറന്‍സ് ഹാളുകളിലുമായി രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ രണ്ടുവരെ അദാലത്ത് നടത്തും. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടിനാണ് അദാലത്ത്. പൊന്നാനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ രണ്ട് വരെയും അദാലത്ത് നടത്തും. നിലമ്പൂര്‍ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളിൽ എട്ടിനാണ്​ അദാലത്ത്. തിരൂരങ്ങാടി താലൂക്കിലെ അദാലത്ത് എട്ടിന് വേങ്ങര, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളുകളിലായി നടക്കും. പൊന്നാട് ഓമാനൂര്‍ തഅ്​ലീമുല്‍ ഇസ്‌ലാം മദ്​റസയില്‍ എട്ടിനും കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ ഒമ്പതിനും കൊണ്ടോട്ടി താലൂക്കിലെ അദാലത്ത് നടത്തും. എട്ടിനും ഒമ്പതിനുമായി പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസ് അദാലത്തിന് വേദിയാകും. മലപ്പുറം ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടിനും അരീക്കോട് ബ്ലോക്ക് കമ്യൂണിറ്റി ഹാളില്‍ ഒമ്പതിനും അദാലത്ത് സംഘടിപ്പിക്കും. വിശദവിവരങ്ങള്‍ ബാങ്കുകളിലും വില്ലേജ് ഓഫിസുകളിലും ലഭിക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു. വായ്പകള്‍ക്ക് അപേക്ഷിക്കാം മലപ്പുറം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുസ്​ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മതസ്ഥരായവര്‍ക്ക് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നു. സ്വയംതൊഴില്‍, വിദ്യാഭ്യാസം, ഭവനം, വിവാഹം, ചികിത്സ, കോവിഡ് സ്വയം തൊഴില്‍ എന്നിവക്കാണ് മൂന്ന് മുതല്‍ ആറ് വരെ ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍റെ പെരിന്തല്‍മണ്ണ റീജനല്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04933 3297017.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story