Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:42 AM IST Updated On
date_range 2 March 2022 5:42 AM ISTപ്രതിഷേധ സംഗമം
text_fieldsbookmark_border
പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിയുടെ പരപ്പനങ്ങാടിയിലെ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ സംഗമവും വാഹന പ്രചാരണ ജാഥയും നടത്തി. പയനിങ്ങൽ ജങ്ഷനിൽ നടത്തിയ സമാപന സംഗമം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.വി. വിനോദ്, വൈസ് പ്രസിഡന്റ് എച്ച്.എസ്. ഇബ്രാഹിം, ട്രഷറർ അഷ്റഫ് കുഞ്ഞാവാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story