Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്ര ദിനത്തിൽ...

ശാസ്ത്ര ദിനത്തിൽ പരീക്ഷണങ്ങളുമായി വിദ്യാർഥികൾ

text_fields
bookmark_border
തിരൂർ: സി.വി. രാമൻ കണ്ടെത്തിയ രാമൻ ഇഫെക്റ്റിന്റെ ഓർമക്കായി ആചരിക്കുന്ന ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ഒരുക്കി വിദ്യാർഥികൾ. പറവണ്ണ സലഫി ഇ.എം സ്കൂൾ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് ശാസ്ത്ര ദിനത്തിൽ ലഘു പരീക്ഷണങ്ങൾ ഒരുക്കിയത്. ഓരോ ക്ലാസിലെയും വിദ്യാർഥികൾ ശാസ്ത്രപാഠ ഭാഗത്തിൽനിന്നുള്ള ലഘു പരീക്ഷണങ്ങൾ ഉൾപ്പെടെ കൂട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. ശാസ്ത്ര ക്വിസ്, ശാസ്ത്ര പ്രഭാഷണങ്ങൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ശാസ്ത്ര ക്ലബ്‌ കൺവീനർ കെ. പ്രിയ, കെ. നുസറത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story