Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTവിദ്യാലയ വികസനം: സിറ്റിങ്
text_fieldsbookmark_border
തിരൂർ: തിരൂർ ഗവ. ബോയ്സ് സ്കൂൾ വികസനവുമായി ബന്ധപ്പെട്ട് തയാറാക്കിയ മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യുന്നതിനായി കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ സിറ്റിങ് നടത്തി. പി.ടി.എ പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുബൈദ, കൗൺസിലർമാരായ സരോജാ ദേവി, ഷാനവാസ്, തിരൂർ വിദ്യാഭ്യാസ ജില്ല ഓഫിസർ രമേഷ് കുമാർ, പി.ടി.എ ഭാരവാഹികളായ വിനോദ് കുമാർ, ബാബു, നാദിയ, ആയിഷ, ലീഡ്സ് പ്രീതിനിധി അൻവർ, ബി.ആർ.സി കോഓഡിനേറ്റർ അബ്ദു സിയാദ്, അധ്യാപക പ്രതിനിധികളായ മുജീബ് റഹ്മാൻ, ഷൈലേഷ്, ഷൈനി ജോസ്, സൈൻ അബ്ദുൽ വാരിസ്, ജലീൽ, രാകേഷ്, കൃഷ്ണകുമാർ, സീതി, ഷംസുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. മാസ്റ്റർ പ്ലാൻ യാഥാർഥ്യമാക്കുന്നതിനായി കിഫ്ബി, പ്ലാൻ ഫണ്ട്, മുനിസിപ്പൽ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കാൻ ഇടപെടലുകൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ അസീസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബാബുരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story