Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ശുദ്ധജലം കിട്ടാൻ പ്രയാസമെന്ന്
text_fieldsbookmark_border
തിരൂർ: ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ശുദ്ധജലം ലഭിക്കാൻ പ്രയാസം നേരിടുന്നതായി ക്ഷേത്ര പുനർനിർമാണ കമ്മിറ്റി. ചമ്രവട്ടം പദ്ധതി നിലവിൽ വന്നതിനുശേഷം നവംബർ മുതൽ ജൂൺ വരെ ക്ഷേത്രത്തിന്റെ ഭാഗത്ത് ഉപ്പുവെള്ളമാണ് കെട്ടിനിൽക്കുന്നത്. ശുദ്ധജലം ലഭിക്കണമെങ്കിൽ പാലത്തിന്റെ മറുവശത്ത് നിന്നെത്തിക്കണം. ഇതിനായി 300 മീറ്റർ പൈപ്പ് വലിച്ച് പാലത്തിന്റെ മുകളിൽ മോട്ടർ സ്ഥാപിച്ചാണ് ശുദ്ധജലം ഇവിടെ എത്തിക്കുന്നത്. ഇതിനായി ക്ഷേത്രത്തിൽനിന്ന് വൈദ്യുതി എത്തിക്കുകയും വേണം. പാലത്തിന്റെ പണി തുടങ്ങിയ സമയത്തുതന്നെ പ്രശ്നം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. അന്ന് ക്ഷേത്രത്തിന്റെ മുൻഭാഗത്ത് കൂടി ശുദ്ധജലം ഒഴുകാൻ സൗകര്യം ഉണ്ടാക്കണമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പണി കഴിഞ്ഞതോടെ ആവശ്യം നടപ്പാക്കിയില്ല. മഴക്കാലത്ത് മാത്രമാണ് നിലവിൽ ശുദ്ധജലം ഒഴുകിയെത്തുന്നത്. എന്നാൽ, ഈ സമയം ക്ഷേത്രത്തിന് ചുറ്റും മാലിന്യങ്ങൾ അടിഞ്ഞുകൂടാറാണ് പതിവ്. നിലവിൽ ചോർച്ച അടക്കാൻ ഷീറ്റ് പണി നടക്കുന്നുണ്ട്. ഇതിനൊപ്പം ക്ഷേത്രത്തിലേക്ക് ശുദ്ധജലം എത്തിക്കാനുള്ള സംവിധാനം കൂടി ചെയ്യാനാണ് പുനർനിർമാണ കമ്മിറ്റി ആവശ്യപ്പെടുന്നത്. കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശ്, ആർ. രാമനുണ്ണി നമ്പൂതിരി, പി. മോഹൻദാസ്, രവികുമാർ കുളങ്ങര, ഗോപിനാഥ് ചേന്നര, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story