Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:38 AM IST Updated On
date_range 1 March 2022 5:38 AM ISTജില്ല സഫായി കര്‍മചാരി യോഗം ചേര്‍ന്നു
text_fieldsbookmark_border
മലപ്പുറം: ശുചിത്വ മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട മേഖലയിലുള്ളവര്‍ താൽപര്യം എടുക്കണമെന്ന് ദേശീയ സഫായി കര്‍മചാരി കമീഷന്‍ അംഗം ഡോ. പി.പി. വാവ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വമിഷൻ നേതൃത്വത്തില്‍ നടന്ന സഫായി കര്‍മചാരി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ മേഖലയിലെ തൊഴിലാളികളുടെയും ആശ്രിതരുടെയും പുനരധിവാസം, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള വായ്പ പദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, സഫായി കര്‍മചാരി സ്റ്റേറ്റ് കോഓഡിനേറ്റര്‍ അഡ്വ. ഗോപി കൊച്ചുരാമന്‍, ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല മേധാവി പ്രീതിമേനോന്‍, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ സി.കെ. അനു, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ശുചിത്വ തൊഴിലാളി സംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസ് പ്രവർത്തനം ഈ മാസം തുടങ്ങും മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ അനുവദിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ ചെയര്‍ ഫോര്‍ സെക്യുലര്‍ സ്റ്റഡീസ് പ്രവർത്തനം മാർച്ചിൽ ആരംഭിക്കും. ചെയറിന്‍റെ ഡോണര്‍ ഓര്‍ഗനൈസേഷനായ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് വാര്‍ഷിക ജനറല്‍ബോഡിയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെയര്‍മാന്‍ സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഓഫിസ് പ്രവര്‍ത്തിക്കുന്നതിനായി സര്‍വകലാശാലയുടെ സ്ഥാപന ഘട്ടത്തില്‍ ആസ്ഥാന കാര്യാലയം പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം ഇതിനായി അനുവദിച്ച് ഉത്തരവായി. മലപ്പുറം കോട്ടപ്പടിയില്‍ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തില്‍ സജ്ജീകരിച്ചുവരുന്ന മിനി കോണ്‍ഫറന്‍സ് ഹാളും മാര്‍ച്ചിൽ തുറക്കും. റിയാസ് മുക്കോളി, വി.കെ. അജിത്കുമാര്‍, വീക്ഷണം മുഹമ്മദ്, ഒ. രാജന്‍, എം. ശിവരാമന്‍ നായര്‍, ബി.കെ. കുഞ്ഞു ഹാജി, കുഞ്ഞാവ ഹാജി താനൂര്‍, പി.കെ. നൗഫല്‍ ബാബു, മൂസ എടപ്പനാട്, സി. ഉമ്മര്‍ കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story