Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനുഷ്യാവകാശ സംരക്ഷണ...

മനുഷ്യാവകാശ സംരക്ഷണ സമിതി നിർമിച്ച വീട്​ കൈമാറി

text_fields
bookmark_border
ചേർപ്പ്: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ല കമ്മിറ്റി ചേർപ്പ് പഞ്ചായത്ത്​ എട്ടാം വാർഡിൽ ഗ്രൗണ്ട് റോഡിന് സമീപം കൈലാത്ത് ഗോപി-കവിത ദമ്പതികൾക്ക് നിർമിച്ച വീടിന്‍റെ താക്കോൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി. സമിതി ജില്ല പ്രസിഡന്‍റ്​ സജീവൻ നടത്തറ അധ്യക്ഷത വഹിച്ചു. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ, ടി.വി. ചന്ദ്രമോഹൻ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ സുന്ദരൻ കുന്നത്തുള്ളി, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ഷീല ഹരിദാസ്, അയത്തിൽ അൻസർ, ബി. പ്രദീപ്, അഡ്വ. കെ.കെ. രജീവൻ, സുരേഷ് കരുൺ, സുകു കൊല്ലം, കെ.ജി. ശ്രീദേവി, സി. വിജയൻ, സാനി ചക്കാലക്കൽ എന്നിവർ സംസാരിച്ചു. ദമ്പതികൾ താമസിച്ചിരുന്ന കുടിൽ തകർന്നതിനെ തുടർന്ന്​ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ഹരിദാസ് മനുഷ്യാവകാശ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട് ഒന്നര മാസം കൊണ്ടാണ് പുതിയ വീട് നിർമിച്ച് നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story