Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എല്ലാവരോടും നന്ദി'

'എല്ലാവരോടും നന്ദി'

text_fields
bookmark_border
മലപ്പുറം: നാട്ടിലെത്തിയതിൽ സന്തോഷമെന്ന്​ തിരിച്ചെത്തിയ വിദ്യാർഥികൾ. മെഡിക്കൽ വിദ്യാർഥികളായ അമർ അലി, സി.പി. സനം, തൻസീഹ സുൽത്താന, ഫാത്തിമ ഖുലുദ എന്നിവരാണ്​ മാധ്യമങ്ങളോട്​ സംസാരിക്കവേ ആശ്വാസം പങ്കിട്ടത്​. വീട്ടിലെത്താൻ സാധിച്ചതിന്​ കേ​ന്ദ്ര-സംസ്ഥാന സർക്കാറുകളോട്​ ഇവർ നന്ദി അറിയിച്ചു. യുദ്ധം ബാധിക്കാത്ത സ്ഥലത്തായിരുന്നു തങ്ങൾ. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന്​ 30 കിലോമീറ്റർ ദൂരത്താണ്​ റുമേനിയൻ അതിർത്തി. ബസ്​ മുഖേനയാണ്​ അതിർത്തിയിലെത്തിയത്​. ഇന്ത്യൻ എംബസി അധികൃതരുടെ സഹായത്തോടെയാണ്​ റുമേനിയൻ തലസ്ഥാനമായ ബുക്കറസ്റ്റിൽ എത്തിയത്​. ആദ്യ സംഘത്തിൽ തന്നെ മടങ്ങാൻ പറ്റിയതിനാൽ വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവിച്ചിട്ടില്ല. പക്ഷേ, തങ്ങളുടെ പല സുഹൃത്തുക്കളും പ്രയാസത്തിലാണ്​. ഇവർ ഫോണിൽ വിളിച്ച്​ പ്രയാസം പങ്കുവെക്കുന്നുണ്ട്​. പോളണ്ട്​ അതിർത്തിയിലെത്തിയവരാണ്​ ദുരിതത്തിലായിരിക്കുന്നത്​. ഇവർക്ക്​ ഭക്ഷണം അടക്കമുള്ളവ കുറവാണ്​. തങ്ങളെ നാട്ടിലെത്തിച്ച രീതിയിൽ ഇവരെയും വീട്ടിലെത്തിക്കാൻ​ സർക്കാർ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story