Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഞ്ചുലക്ഷം...

അഞ്ചുലക്ഷം വിദ്യാർഥികൾക്ക്​ ഫുട്​ബാൾ പരിശീലനം നൽകും- മന്ത്രി വി. അബ്​ദുറഹ്​മാൻ

text_fields
bookmark_border
മലപ്പുറം: സംസ്ഥാനത്തെ അഞ്ചുലക്ഷം വിദ്യാർഥികൾക്ക്​ ഫുട്​ബാൾ പരിശീലനം നൽകുന്ന പദ്ധതിക്ക്​ അടുത്ത വർഷം തുടക്കം കുറിക്കുമെന്ന്​ മന്ത്രി വി. അബ്​ദുറഹ്​മാൻ. മലപ്പുറത്ത്​ ഫുട്​ബാൾ കളിക്കാരുടെ തലമുറ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിയുന്നത്ര ദേശീയ മത്സരങ്ങൾ സംസ്ഥാനത്ത്​ കൊണ്ടുവരും. അതിൽ ഒരു കളിയെങ്കിലും മലപ്പുറത്തിന്​ മാറ്റിവെക്കും. കോട്ടപ്പടി സ്റ്റേഡിയം ഉൾപ്പെടെ കളിക്കളങ്ങൾ പൊതുജനങ്ങൾക്ക്​ തുറന്നുകൊടുക്കണമെന്നാണ്​ ആഗ്രഹം. പരിപാലനത്തിന്​ തദ്ദേശ സ്ഥാപനങ്ങൾ നിർദേശം നൽകിയാൽ സൗകര്യമാകും. സന്തോഷ്​ ട്രോഫി ഫുട്​ബാൾ മത്സരത്തിന്​ തലേന്ന്​ മഞ്ചേരി പയ്യനാട്​ സ്റ്റേഡിയത്തിൽ മുൻകളിക്കാരുടെ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story