Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമകനെയോർത്ത്​ കണ്ണീരും...

മകനെയോർത്ത്​ കണ്ണീരും പ്രാർഥനയുമായി സുലൈഖ

text_fields
bookmark_border
മകനെയോർത്ത്​ കണ്ണീരും പ്രാർഥനയുമായി സുലൈഖ
cancel
വേങ്ങര: യു​ക്രെയ്​ൻ തലസ്ഥാനമായ കിയവിൽ കുടുങ്ങിയ മകനെയോർത്ത് കണ്ണീർപൊഴിക്കുകയാണ് കണ്ണമംഗലം ഇ.കെ പടിയിൽ പരേതനായ നെല്ലൂർ കോയക്കുട്ടിയുടെ ഭാര്യ സുലൈഖ. ഏക മകൻ ഹനീഫുദ്ദീന്‍റെ (22) വരവിനായി കാതോർത്തിരിക്കുന്ന സുലൈഖക്ക്​ യുദ്ധമുഖത്തുനിന്നുള്ള വാർത്തകൾ ആശങ്കകളാണ്​ സമ്മാനിക്കുന്നത്​. തലസ്ഥാന നഗരിയുടെ മധ്യത്തിലുള്ള താരാസ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ് ഹനീഫുദ്ദീൻ. എട്ടുമാസം മുമ്പാണ് നാട്ടിൽ വന്നുപോയത്. യുദ്ധവാർത്ത കേട്ടതോടെ തിരി​കെ വരാൻ കടം വാങ്ങി പണമയച്ചിരുന്നു സുലൈഖ. ശനിയാഴ്ച നാട്ടിലെത്തേണ്ടതായിരുന്നു. എന്നാൽ, മൂന്നുദിവസം മുമ്പുതന്നെ കിയവ്​ വിമാനത്താവളം അടച്ചിട്ടു. ബുധനാഴ്ചയാണ് യൂനിവേഴ്സിറ്റി അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക്​ മാറാൻ നിർദേശിച്ചത്. ഇതോടെ ഫ്ലാറ്റിൽ വാങ്ങിവെച്ച ഭക്ഷണ സാധനങ്ങളടക്കം ഒന്നുമെടുക്കാൻ കഴിയാതെയാണ് വിദ്യാർഥികൾ ബങ്കറുകളിൽ അഭയം പ്രാപിച്ചത്. എപ്പോഴെങ്കിലും ഭക്ഷണത്തിനായി മാത്രം പുറത്തിറങ്ങാൻ അനുമതി ലഭിക്കുമ്പോൾ മാത്രമാണ് ശുദ്ധവായു പോലും ലഭിക്കുന്നത്. അകലെ റോഡിൽ വെടിയൊച്ചകൾ മുഴങ്ങുന്നത് കേൾക്കാം. അഞ്ച്​ മലയാളി വിദ്യാർഥികളും ഈ ബങ്കറിൽ ഉണ്ട്​. ഭക്ഷണത്തിന് പുറത്തിറങ്ങുമ്പോൾ മാത്രമാണ് ഫോണിൽ സംസാരിക്കാൻ കഴിയുന്നത്. ഒന്നോ രണ്ടോ മിനിറ്റ്​ സംസാരിക്കുമ്പോഴേക്കും അനുവദിക്കപ്പെട്ട സമയം കഴിയുമെന്ന് സുലൈഖ പറഞ്ഞു. mpg haneefudeen ഹനീഫുദ്ദീനും ഉമ്മ സുലൈഖയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story