Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:33 AM IST Updated On
date_range 28 Feb 2022 5:33 AM ISTവൈരങ്കോട് ക്ഷേത്രം ഊട്ടുപുര നിർമാണം തുടങ്ങി
text_fieldsbookmark_border
വൈരങ്കോട്: ഭഗവതി ക്ഷേത്രത്തിന് സമീപം ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ഊട്ടുപുരയുടെ പ്രവൃത്തി തുടങ്ങി. കുറ്റിയടിക്കൽ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേർസൻ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് കെ.ടി. മുസ്തഫ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി. റംഷിദ ടീച്ചർ, മലബാർ ദേവസ്വം ബോർഡ് അംഗം രാധ മാമ്പറ്റ, മുൻ ദേവസം ബോർഡ് മെംബർ ടി.എൻ. ശിവശങ്കരൻ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ജഗദീഷ് പ്രസാദ്, മാനേജർ മുരളി വള്ളത്തോൾ, പുനരുദ്ധാരണ കമ്മിറ്റി പ്രസിഡന്‍റ് എം. പുരുഷോത്തമൻ, സെക്രട്ടറി കെ. ആനന്ദൻ, പി. ബീരാൻ, അബ്ദു പരപ്പിൽ, ജലീൽ തൊട്ടി വളപ്പിൽ, ടി. രാജേന്ദ്രൻ, കെ. സദാനന്ദൻ, ഇ.പി. ബിജു, ഇ.പി. മോഹനൻ, എം.പി. ഹക്കീം, എ. രതീഷ്, കെ. നിസാം എന്നിവർ പങ്കെടുത്തു ഫോട്ടോ: F No. A 15 വൈരങ്കോട് ഭഗവതി ക്ഷേത്രത്തിനു സമീപം ഊട്ടുപുരയുടെ നിർമാണ പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം മയ്യേരി നസീബ അസീസ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
