Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:47 AM IST Updated On
date_range 27 Feb 2022 5:47 AM ISTഏകാദശി മഹോത്സവം ഇന്ന്
text_fieldsbookmark_border
തിരുവില്വാമല: ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഞായറാഴ്ച ആഘോഷിക്കും. ഏകാദശിയുടെ പുണ്യംതേടി വ്രതമെടുത്ത് ആയിരങ്ങൾ വില്വാദ്രിനാഥനെ വണങ്ങാൻ എത്തും. താമരമാലകളാൽ ക്ഷേത്ര കവാടം അലങ്കരിക്കുന്നത് ഏകാദശിയുടെ പ്രത്യേകതയാണ്. പുലർച്ച ക്ഷേത്രത്തിൽ നങ്ങ്യാർക്കൂത്തോടെയാണ് ഏകാദശി മഹോത്സവം തുടങ്ങുന്നത്. ഏകാദശി ദിനത്തിൽ കുംബാര സേവകർ ആചാര ചടങ്ങിനെത്തും. രാവിലെ ആറിന് ശ്രീവില്വാദ്രിനാഥ സംഗീതോത്സവവും 10ന് മണ്ണൂർ രാജകുമാരനുണ്ണിയുടെ നേതൃത്വത്തിൽ ശ്രീത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനവുമാണ്. വൈകീട്ട് ഏഴിന് നൃത്തനൃത്യങ്ങൾ അരങ്ങേറും. ശനിയാഴ്ച ദശമി വിളക്ക് ഭക്തിനിർഭരമായി. നിർമാല്യ ദർശനം, ക്ഷേത്രത്തിൽ നങ്ങ്യാർകൂത്ത്, ശീവേലി എഴുന്നള്ളിപ്പ്, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ മേളവലം, മയന്നൂർ രാജുവിന്‍റെ നേതൃത്വത്തിൽ പഞ്ചവാദ്യം എന്നിവയുണ്ടായി. Photo: TMala ulsavam തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ ദശമി വിളക്കിനോടനുബന്ധിച്ച് നടന്ന പഞ്ചവാദ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
