Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാത്രി വൈദ്യുതി...

രാത്രി വൈദ്യുതി നിരക്ക്​ കൂട്ടുന്നത്​ ആലോചനയിൽ -മന്ത്രി

text_fields
bookmark_border
രാത്രി വൈദ്യുതി നിരക്ക്​ കൂട്ടുന്നത്​ ആലോചനയിൽ -മന്ത്രി മണ്ണുത്തി: വ്യവസായം വരണമെങ്കില്‍ നിരക്ക് കുറച്ച് വൈദ്യുതി നല്‍കാന്‍ കഴിയണമെന്ന്​ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് നിലനില്‍പ്പില്ല. പകല്‍ വൈദ്യുതി നിരക്ക് കുറയ്ക്കുകയും രാത്രി കൂട്ടുകയും ചെയ്യുന്ന രീതിയാണ് ആലോചനയിലുള്ളതെന്നും നടത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് നിര്‍മാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും നിർവഹിച്ച്​ സംസാരിക്കവെ മന്ത്രി പറഞ്ഞു. ഓഫിസ് മന്ദിര നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നും ഓരോ മാസവും നിര്‍മാണ പുരോഗതി വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു. പൂച്ചട്ടി റീജനല്‍ പവര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്​.ഇ.ബി മധ്യമേഖല വിതരണ വിഭാഗം ചീഫ് എൻജിനീയര്‍ എം.എ. ടെന്‍സന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എസ്​.ഇ.ബി ഐ.ടി ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ എസ്. രാജ് കുമാര്‍, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍. രവി, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, തൃശൂര്‍ ജില്ല പഞ്ചായത്ത് മെംബര്‍ കെ.വി. സജു തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story