Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ സ്ഥാപനങ്ങളിലെ...

സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളടക്കം തടയാൻ സമഗ്ര നിയമം നടപ്പാക്കും -മന്ത്രി വാസവൻ

text_fields
bookmark_border
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളടക്കം തടയാൻ സമഗ്ര നിയമം നടപ്പാക്കും -മന്ത്രി വാസവൻ
cancel
തിരൂർ: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളടക്കം തടയാൻ സമഗ്ര നിയമം നടപ്പാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പിന്‍റെ നിക്ഷേപ സമാഹരണ യജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും ജില്ലതല പരിപാടി തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ പ്രസ്ഥാനത്തിന്‍റെ ജനകീയടിത്തറ ആർക്കും തകർക്കാൻ കഴിയാത്ത വിധം ശക്തമാണ്. ക്രമക്കേടുകൾ തടയാൻ ഓഡിറ്റ് വിഭാഗം ശക്തമാക്കുകയും സി.എ.ജിയെ നിയോഗിക്കുകയും ചെയ്തു. ന്യൂ ജനറേഷൻ ബാങ്കുകളോട് കിടപിടിക്കാൻ കഴിയുന്ന സ്ഥാപനങ്ങളാണ് വളർന്നു വരുന്നത്. ദീർഘകാലം സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്കും ആശ്വാസ പദ്ധതികൾ ആരംഭിക്കുന്നു. ഏതെങ്കിലും സഹകരണ സ്ഥാപനത്തിലെ അംഗമായവർക്ക് അരലക്ഷം രൂപ വരെ സമാശ്വാസം നൽകുന്ന പദ്ധതിക്കാണ് തുടക്കമായതെന്നും മന്ത്രി പറഞ്ഞു. തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്കായി സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ അംഗ സമാശ്വാസ ധനസഹായ വിതരണം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. തിരൂർ ബ്ലോക്ക് പ്രസിഡൻറ് അഡ്വ. യു. സൈനുദ്ദീൻ, തിരൂർ അർബൻ ബാങ്ക് ചെയർമാൻ ഇ. ജയൻ, തിരൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ്​ അഡ്വ. നസീർ അഹമ്മദ്, താനൂർ അർബൻ സഹകരണ ബാങ്ക് പ്രസിഡന്‍റ്​ യു.കെ. അഭിലാഷ്, കെ.ജി. രാജശേഖരൻ നായർ, കെ.വി. പ്രസാദ്, പി. മുഹമ്മദ് കോയ, യൂസഫ് കല്ലേരി എന്നിവർ സംസാരിച്ചു. എസ്. പ്രഭിത് സ്വാഗതവും സുരേന്ദ്രൻ ചെമ്പ്ര നന്ദിയും പറഞ്ഞു. m3 sahakarana district program നിക്ഷേപ സമാഹരണ യജ്ഞവും അംഗ സമാശ്വാസ പദ്ധതി ധനസഹായ വിതരണവും ജില്ലതല പരിപാടി തിരൂരിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story