Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:41 AM IST Updated On
date_range 27 Feb 2022 5:41 AM ISTദാറുല്‍ഹുദ ബിരുദദാന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്‌റാജ് ദിന പ്രാർഥന സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. 12 വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കും. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. രാവിലെ മുതല്‍ സ്മൃതിപഥ പ്രയാണം നടക്കും. ഉച്ചക്ക് ശേഷം 3.15ന് മമ്പുറം മഖാമില്‍ നടക്കുന്ന സിയാറത്തിന് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. വൈകീട്ട് 4.45ന് സമ്മേളന നഗരിയില്‍ ട്രഷറര്‍ കെ.എം. സൈദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. രാത്രി 7.15ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story