Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെയിൽവേ ഗേറ്റ്‌...

റെയിൽവേ ഗേറ്റ്‌ തുറക്കാനായില്ല; ചെറുകരയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു

text_fields
bookmark_border
റെയിൽവേ ഗേറ്റ്‌ തുറക്കാനായില്ല; ചെറുകരയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു
cancel
പെരിന്തൽമണ്ണ: ചെറുകരയിൽ ട്രെയിൻ കടന്നുപോകാൻ അടച്ച റെയിൽവേ ഗേറ്റ് തുറക്കാൻ കഴിയാതായതോടെ നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. വൈകീട്ട്​ 3.40നുള്ള നിലമ്പൂർ- കോട്ടയം എക്സ്പ്രസിന് കടന്നുപോകാനായാണ് ഗേറ്റടച്ചത്. സ്ഥിരം ഗേറ്റ് അടക്കാനാവാതെ വന്നപ്പോൾ എമർജൻസി ഗേറ്റ്​ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞത്. എന്നാൽ, ട്രെയിൻ കടന്നുപോയ ശേഷം ഇത് തുറക്കാനാകാതെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. പട്ടാമ്പി ഭാഗത്തുനിന്നുള്ള ബസുകൾ ഗേറ്റിന്​ സമീപമെത്തി ആളെയിറക്കി തിരിച്ചുപോയി. പെരിന്തൽമണ്ണയിൽനിന്നുള്ള ബസുകൾ ഗേറ്റിന് സമീപം ആളെയിറക്കി പട്ടാമ്പി ഭാഗത്തുനിന്നുള്ള യാത്രക്കാരുമായി പെരിന്തൽമണ്ണയിലേക്ക് തിരിച്ചും സർവിസ് നടത്തി. മറ്റ്​ വാഹനങ്ങൾ ഒരുമണിക്കൂർ കുടുങ്ങി. മലപ്പുറം- പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയാണിത്. ഇടറോഡുകൾ വഴി ചെറുവാഹനങ്ങൾ തിരിച്ചുവിട്ട് കുരുക്കൊഴിവാക്കാൻ ശ്രമം നടത്തി. വൈകീട്ടായതിനാൽ ചെറുകര യു.പി, ചെറുകര എൽ.പി, എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികളും കുരുക്കിലകപ്പെട്ടു. അങ്ങാടിപ്പുറത്തുനിന്ന്​ റെയിൽവേ ടെക്നീഷ്യൻമാരെത്തിയാണ് ഗേറ്റ് തുറക്കാനായത്. 4.45ഓടെ ഗതാഗതം സാധാരണ നിലയിലായി. mpg pmna1 railway block പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ചെറുകര റെയിൽവേ ഗേറ്റ് തുറക്കാനാകാതെ വന്നപ്പോൾ റോഡിൽ കുടുങ്ങിയ വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story