Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTസ്ത്രീധനത്തിനെതിരെ സിഗ്നേച്ചർ കാമ്പയിൻ
text_fieldsbookmark_border
മമ്പാട്: 'സ്ത്രീപക്ഷ നവകേരളം: സ്ത്രീധനത്തിനെതിരെ, സ്ത്രീ പീഡനത്തിനെതിരെ' തലക്കെട്ടിൽ മമ്പാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തിൽ സിഗ്നേച്ചർ കാമ്പയിൻ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്‍റ് ഷിഫ്ന നജീബ് അധ‍്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൻ സിനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ വിലാസിനി, സീന ചന്ദ്രൻ, മേഴ്സി ബെന്നി, സി.ഡി.എസ് വൈസ് പ്രസിഡൻറ് സക്കീന അനിൽ, സജി ഗോപാലൻ, ആയിഷ കണ്ണിയൻ, സൈഫുന്നീസ, സുജാത, ഷാജിന, ഉഷ, പാത്തുമ്മകുട്ടി എന്നിവർ സംസാരിച്ചു. ദീപ പന്തലിങ്ങൽ സ്വാഗതവും നീതു തൃക്കൈകുത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story