Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാട്ടും പറച്ചിലുമായി...

പാട്ടും പറച്ചിലുമായി ഹാപ്പിനസ് പ്രോഗ്രാം

text_fields
bookmark_border
പാട്ടും പറച്ചിലുമായി ഹാപ്പിനസ് പ്രോഗ്രാം
cancel
കാളികാവ്: അടച്ചിടലിനു ശേഷം സ്കൂളിൽ വീണ്ടും ഒത്തുചേർന്ന കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിന്റെ ഭാഗമായി അമ്പലക്കടവ് എ.എം.എൽ.പി സ്കൂളിൽ 'ഹാപ്പിനസ് പ്രോഗ്രാം' സംഘടിപ്പിച്ചു. 'പാട്ടും പറച്ചിലും' എന്ന പേരിൽ നടത്തിയ പരിപാടി വണ്ടൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. അപ്പുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.വി. നാസർ അധ്യക്ഷത വഹിച്ചു. നടനും നാടൻപാട്ട് കലാകാരനുമായ സുരേഷ് തിരുവാലി നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ സി. മെഹബൂബ്, സീനിയർ അസിസ്റ്റന്റ് കെ.കെ. സൂസി, സ്റ്റാഫ് സെക്രട്ടറി വി.പി. റംലത്ത്, കൺവീനർ ടി.യു. ശബാന, വിദ്യാരംഗം കൺവീനർ ടി.പി. അസ്​ലി, ടി. മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. .................. Photo kkv tiruvalley to.jpg അമ്പലക്കടവ് സ്കൂളിൽ സംഘടിപ്പിച്ച 'പാട്ടും പറച്ചിലും' പരിപാടിയിൽ നാടൻപാട്ട് കലാകാരനും നടനുമായ സുരേഷ് തിരുവാലി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story