Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:45 AM IST Updated On
date_range 26 Feb 2022 5:45 AM ISTപ്രളയാവശിഷ്ടങ്ങൾ നീക്കി; കല്ലൻ പുഴയൊഴുകും, തടസ്സങ്ങളില്ലാതെ...
text_fieldsbookmark_border
പുഴയിൽ അടിഞ്ഞ കല്ലും മണ്ണും നീക്കി; ഒഴുക്ക് തടയുന്ന മരങ്ങൾ വെട്ടി കാളികാവ്: പ്രളയത്തിൽ അടിഞ്ഞ മാലിന്യം നീക്കിയതോടെ ഈനാദിയിൽ കല്ലൻ പുഴ ഇനി തടസ്സങ്ങളില്ലാതെ ഒഴുകും. കഴിഞ്ഞ പ്രളയ കാലത്ത് മണ്ണടിഞ്ഞ് പുഴ തിരിഞ്ഞൊഴുകിയത് വലിയ നാശങ്ങൾക്ക് ഇടയാക്കിയിരുന്നു. 2018-19 വർഷങ്ങളിലെ പ്രളയങ്ങളിൽ അടിഞ്ഞ മണ്ണും കല്ലും പുഴ ഗതി മാറി ഒഴുകാൻ കാരണമായി. ഇതു കാരണം സമീപ വീടുകളിൽ വെള്ളം കയറുകയും കൃഷി നശിക്കുകയും ചെയ്തു. സാധാര മഴ പെയ്താൽ പോലും ഇവിടെ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാരും സന്നദ്ധ സംഘടനകളും അധികൃതരോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പുഴയിൽ നൂറ് മീറ്ററോളം ദൂരത്തിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഇരു വശത്തേക്കും മാറ്റിയിട്ടത്. വേനലിൽ പുഴയോരത്ത് ഫുട്ബാൾ കളിച്ചിരുന്ന ഗ്രൗണ്ടും ഇതോടൊപ്പം നീക്കം ചെയ്തു. പുഴയുടെ സുഖമമായ ഒഴുക്ക് തടയുന്ന മരങ്ങളും മറ്റും വെട്ടി മാറ്റുകയും ചെയ്തു. ഇറിഗേഷൻ വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവൃത്തി നടന്നത്. ഇനി ഈ ഭാഗത്ത് പുഴ തിരിഞ്ഞൊഴുകില്ല എന്ന വിശ്വാസത്തിലാണ് നാട്ടുകാർ. photo ഈനാദിയിൽ കല്ലൻ പുഴ നവീകരണ ശേഷം kkv eenadi kallan puzha .jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story