Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറാങ്ക് പട്ടിക റദ്ദായി

റാങ്ക് പട്ടിക റദ്ദായി

text_fields
bookmark_border
മലപ്പുറം: വിഭ്യാഭ്യാസ വകുപ്പില്‍ ജില്ലയില്‍ ഹൈസ്‌കൂള്‍ അസിസ്​റ്റന്‍റ്​ (അറബിക്) (കാറ്റഗറി നമ്പര്‍ 199/16) തസ്തികയിലേക്ക് 2018 സെപ്റ്റംബര്‍ 25ന് നിലവില്‍വന്ന റാങ്ക് പട്ടിക (ആര്‍./എല്‍ നമ്പര്‍ 654/18/ SS II) 2021 സെപ്​റ്റംബര്‍ 25ന് കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. മലപ്പുറം: ജില്ലയില്‍ വനംവകുപ്പിലെ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍/ സര്‍വേ ലാസ്‌കര്‍ (കാറ്റഗറി നമ്പര്‍ 354/2016) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2018 ഡിസംബര്‍ 21ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 955/ഡി.ഒ.എം/18) കാലാവധി 2021 ഡിസംബര്‍ 20ന് പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു. മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലിഫ്റ്റ് ഓപറേറ്റര്‍ (കാറ്റഗറി നമ്പര്‍ 296/14) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2017 ജൂണ്‍ അഞ്ചിന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ (റാങ്ക് പട്ടിക നമ്പര്‍ 538/17/ഡി.ഒ.എം) ദീര്‍ഘിപ്പിച്ച കാലാവധി 2021 ആഗസ്റ്റ് നാലിന് പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ല ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story