Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTഅഖില കേരള മാജിക് മത്സരം നാളെ തിരൂരിൽ
text_fieldsbookmark_border
തിരൂർ: യുഗാമി റോളിങ് ട്രോഫിക്കുവേണ്ടിയുള്ള 39ാമത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മത്സരം 'വിസ്മയം -22' ഞായറാഴ്ച തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 39 വർഷമായി മാജിക് ആചാര്യൻ വാഴകുന്നം നമ്പൂതിരിയുടെ സ്മരണാർഥം നടക്കുന്ന യുഗാമി ട്രോഫി മത്സരത്തിന് ആദ്യമായാണ് ജില്ല വേദിയാവുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ 300ൽപരം മജീഷ്യന്മാർ പങ്കെടുക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത മാന്ത്രികർക്കായി മത്സരങ്ങളും മന്ത്രിക രംഗത്തെ ന്യൂതന ആശയങ്ങളെക്കുറിച്ചുള്ള പഠന ക്ലാസുകളും നടക്കും. മത്സരങ്ങൾ രാവിലെ ഒമ്പതിന് മാന്ത്രികനും ടി.വി. അവതാരകനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്യും. മജീഷ്യൻ നിലമ്പൂർ പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനവും സമ്മാനദാനവും കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാകും. തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, തഹസിൽദാർ പി. ഉണ്ണി, ഡിവൈ.എസ്.പി വി.വി. ബെന്നി, പ്രമുഖ മാന്ത്രികൻ സാമ്രാജ്, ഇന്റർനാഷനൽ മാജിക് ഫിസം അവാർഡ് ജേതാവ് ധനാനിധി കോയമ്പത്തൂർ തുടങ്ങിയവർ പങ്കെടുക്കും. മുതിർന്ന മാന്ത്രികരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സംഘാടകരായ മജീഷ്യൻ കെ.പി.ആർ. തിരൂർ, മനു മാങ്കൊമ്പ് ആലപ്പുഴ, മുജീബ് താനാളൂർ, ജലീൽ തിരുവേഗപുറ, നാരായണൻ യുഗാമി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story