Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:38 AM IST Updated On
date_range 26 Feb 2022 5:38 AM ISTപൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ നാട്ടു താലപ്പൊലി മഹോത്സവം നാളെ
text_fieldsbookmark_border
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ നാട്ടുതാലപ്പൊലി മഹോത്സവം ഞായറാഴ്ച നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മകരചൊവ്വ മുതൽ 41 കളംപാട്ടുകളാണ് നടന്നുവരുന്നത്. 40ാം കളംപാട്ട് ദിവസമായ ശനിയാഴ്ച അയ്യപ്പൻ താലപ്പൊലിയും ഞായർ നാട്ടുതാലപ്പൊലിയുമാണ്. ശനിയാഴ്ച വിശേഷാൽ പൂജകൾക്ക് ശേഷം വൈകീട്ട് തായമ്പക, എഴുന്നള്ളിപ്പ് എന്നിവ നടക്കും. ഞായറാഴ്ച പുലർച്ച തിരുമാന്ധാംകുന്ന് ഭഗവതിയെ താലപ്പൊലി കൊട്ടി അറിയിക്കൽ, നിർമാല്യ ദർശനം, വിശേഷാൽ പൂജകൾ എന്നിവക്കുശേഷം രാവിലെ എട്ടുമുതൽ 10.30 വരെ മഹാവിഷ്ണു ക്ഷേത്രത്തിൽ മേളത്തോടെ ഗജവീരന്‍റെ അകമ്പടിയോടെ കാഴ്ചശീവേലി നടക്കും. 4.30 മുതൽ സന്ധ്യ വേല, ഉച്ചപ്പാട്ട്, ഡബിൾ തായമ്പക, വേല കയറ്റം, പൂതൻ തിറ, കരിവേല, കളംപാട്ട്, ചുറ്റു താലപ്പൊലി, കൂറവലിക്കൽ എന്നീ ചടങ്ങുകൾ നടക്കും. വാർത്താസമ്മേളനത്തിൽ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. വേണുഗോപാൽ, മഹാദേവക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് കെ.പി. വേലായുധൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story