Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:38 AM IST Updated On
date_range 25 Feb 2022 5:38 AM ISTപുല്ലാനൂര്‍ സ്കൂളില്‍ ലൈബ്രറി ഡിജിറ്റലായി
text_fieldsbookmark_border
പൂക്കോട്ടൂര്‍: വിദ്യാലയ ആധുനികവത്കരണത്തിന്റെ ഭാഗമായി പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലൈബ്രറി ഡിജിറ്റലാക്കി. ആധുനിക തലമുറയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ലൈബ്രറി നവീകരിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഹൈസ്കൂള്‍ തലത്തിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് ലൈബ്രറി ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് വിദ്യാലയത്തിന് സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് എന്‍.എം. റഷീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അബ്ദുറസാഖ്, ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ കെ.പി. രാധികാദേവി, വി.എച്ച്.എസ്.ഇ വിഭാഗം പ്രിന്‍സിപ്പല്‍ നിഷ, ഹാറൂണ്‍ റഷീദ്, ഹസ്സനുദ്ദീന്‍, അബ്ദുല്‍ മജീദ്, ഡോ. എം.സി. അബൂബക്കര്‍, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. me kdy 2 library: പുല്ലാനൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം സമ്പൂർണ ഡിജിറ്റലൈസ്ഡ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫ് നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story